Connect with us

Ongoing News

വിജയക്കുതിപ്പ് തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ്; ഒഡീഷയെ തകര്‍ത്തു വിട്ടത് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക്

Published

|

Last Updated

പനാജി | ഐ എസ് എല്ലില്‍ അശ്വമേധം തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഗോവ വാസ്‌കോ ഡ ഗാമയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ഒഡീഷ എഫ് സിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കേരള ടീം തകര്‍ത്തുവിട്ടു. ടൂര്‍ണമെന്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ 11 ാമത്തെ മത്സരമായിരുന്നു ഇത്. പത്താമത്തെ തോല്‍വിയറിയാത്ത കുതിപ്പും. 11 മത്സരങ്ങളില്‍ അഞ്ചാമത്തെ വിജയമാണ് ടീം ഇന്ന് കരസ്ഥമാക്കിയത്. 20 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് കേരളം.

മത്സരത്തിന്റെ സര്‍വ മേഖലയിലും ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലര്‍ത്തി. ആദ്യ പകുതിയുടെ 28 ാം മിനുട്ടില്‍ നിഷു കുമാറാണ് കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. ഒഡീഷയുടെ പ്രതിരോധ നിരക്കാരനെ വിദഗ്ധമായി കബളിപ്പിച്ച് തൊടുത്ത പവര്‍ഫുള്‍ ഷോട്ട് ഗോളിലേക്ക് വളഞ്ഞു കയറുകയായിരുന്നു. കളം നിറഞ്ഞു കളിച്ച് പ്ലെയര്‍ ഓഫ് ദ മാച്ചായി മാറിയ മിഡ് ഫീല്‍ഡര്‍ ഹര്‍മന്‍ജോത് സിംങ് ഖാബ്ര 40 ാം മിനുട്ടില്‍ ടീമിനു വേണ്ടി രണ്ടാം ഗോള്‍ നേടി. ഡിഫന്‍സിംഗും അറ്റാക്കിംഗും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് ഖാബ്ര തെളിയിച്ച മത്സരമായിരുന്നു ഇത്.

---- facebook comment plugin here -----

Latest