Connect with us

isl 2022

എവേ തോല്‍വി തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ്; വിജയാറാട്ടില്‍ ബെംഗളൂരു

ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്റെ ജയം.

Published

|

Last Updated

ബെംഗളൂരു | സ്വന്തം മൈതാനമായ കൊച്ചിക്ക് പുറത്തുള്ള ഐ എസ് എല്‍ മത്സരങ്ങളില്‍ തോല്‍ക്കുന്നത് പതിവാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ബെംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ് സിയോടാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്റെ ജയം.

ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടി നില ഭദ്രമാക്കാന്‍ ബെംഗളൂരുവിന് സാധിച്ചു. 32ാം മിനുട്ടില്‍ ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ റോയ് കൃഷ്ണയാണ് മനോഹരമായ ഗോള്‍ നേടിയത്. ബാസ്‌റ്റേഴ്‌സ് താരങ്ങള്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ആശ്വാസ ഗോള്‍ പോലും നേടാനായില്ല.

ഇതോടെ തുടര്‍ച്ചയായ ആറ് ജയങ്ങളാണ് ബെംഗളൂരു സ്വന്തമാക്കിയത്. 2018- 19 സീസണിലെ തങ്ങളുടെ തന്നെ റെക്കോര്‍ഡിനൊപ്പം ബെംഗളൂരു എത്തി. അതേസമയം, പ്ലേ ഓഫിനായി ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം.

Latest