Connect with us

balsphemy

പ്രവാചകനിന്ദ: ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഖത്വര്‍

ബി ജെ പി വക്താക്കളുടെ ട്വീറ്റുകള്‍ ഒരുനിലക്കും ഇന്ത്യന്‍ സര്‍ക്കാറിന്റെ നിലപാടുകളല്ലെന്നും ചില ദുഷ്ടശക്തികളുടെ നിലപാടാണെന്നും ഖത്വറിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Published

|

Last Updated

ദോഹ | മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന ബി ജെ പി നേതാക്കളുടെ പരാമര്‍ശങ്ങളില്‍ കടുത്ത പ്രതിഷേധവുമായി ഖത്വര്‍. ദോഹയിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധി ദീപക് മിത്തലിനെ വിളിച്ചുവരുത്തി ഖത്വര്‍ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാചകനിന്ദ നടത്തിയ ദേശീയ വക്താക്കളെ ബി ജെ പി പുറത്താക്കിയിരുന്നു.

ബി ജെ പി വക്താക്കളുടെ ട്വീറ്റുകള്‍ ഒരുനിലക്കും ഇന്ത്യന്‍ സര്‍ക്കാറിന്റെ നിലപാടുകളല്ലെന്നും ചില ദുഷ്ടശക്തികളുടെ നിലപാടാണെന്നും ഖത്വറിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാനാത്വത്തില്‍ ഏകത്വമെന്ന നാഗരിക പൈതൃകവും കരുത്തുറ്റ സാംസ്‌കാരിക പാരമ്പര്യവും അടിസ്ഥാനമാക്കി എല്ലാ മതങ്ങള്‍ക്കും ഉന്നതമായ ആദരവാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഖത്വര്‍ വിദേശകാര്യ ഓഫീസിലെത്തിയ അംബാസഡറോട് ഖത്വര്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിരുന്നു. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ ദേശീയ വക്താക്കളായ നുപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലുമാണ് വിവാദ പരാമര്‍ശം നടത്തിയത്. നുപൂറിന് സസ്‌പെന്‍ഷന്‍ നല്‍കിയപ്പോള്‍ ജിന്‍ഡാലിനെ പുറത്താക്കുകയായിരുന്നു.