Connect with us

Kerala

ബിജെപി കേരളത്തില്‍ ഒരിടത്തും ജയിക്കില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

അതേസമയം സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിനു നിലപാടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഒരിടത്തും ജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരിടത്തും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ രാഷ്ട്രീയത്തെ കേരളത്തില്‍ വളരാന്‍ അനുവദിക്കില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിനു നിലപാടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപി ഇതര പാര്‍ട്ടികളുടെ നേതാക്കളെ തേടി നടക്കുകയാണ്. എന്നാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കോണ്‍ഗ്രസിനു നേരെ വരുമ്പോള്‍ മാത്രമാണ്  ഏജന്‍സികളെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതെന്നും അല്ലാത്തപ്പോള്‍ ഏജന്‍സിക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

സിഎഎ വിഷയത്തില്‍ കുറ്റകരമായ മൗനം പ്രകടനപത്രികയിലും കോണ്‍ഗ്രസ് കാണിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. വലിയ വിഭാഗത്തിന്റെ ആശങ്കയില്‍ രാജ്യത്തെ പാര്‍ട്ടിക്ക് ഒന്നും പറയാനില്ലെന്നും തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പൗരത്വ ഭേദഗതി ഉണ്ടാകരുതെന്ന് നിര്‍ബന്ധം കോണ്‍ഗ്രസിന് സംഘപരിവാര്‍ അജണ്ടയോടൊപ്പം ചേര്‍ന്ന് നില്‍ക്കാനുള്ള മനസിനെയാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം എല്ലാ വിഭാഗം ആളുകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നാണ് സിപിഐഎം മുന്നോട്ടുവയ്ക്കുന്ന പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest