Kerala
ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; സര്‍ക്കാര്‍ തീരുമാനം
നിലവിലെ ചീഫ് സെക്രട്ടറി എ ജയതിലകിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും.
തിരുവനന്തപുരം| നിലവിലെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നിലവിലെ ചീഫ് സെക്രട്ടറി എ ജയതിലകിന്റെ കാലാവധി ജൂണ്‍ 30ന് അവസാനിക്കും.
സംസ്ഥാന സര്‍വീസിലെ ഏറ്റവും സീനിയറായ ബിശ്വനാഥ് സിന്‍ഹ 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ പഠനത്തിന് ശേഷമാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്. നേരത്തെ കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളില്‍ കലക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അച്യുത് ശങ്കറിനെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കേരള സര്‍വകലാശാലയിലെ ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് വകുപ്പിന്റെ തലവനായിരുന്നു അച്യുത് ശങ്കര്‍. സി-ഡിറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights:
The state cabinet appointed Biswanath Sinha as the new Chief Secretary of Kerala. Sinha is a 1991 batch IAS officer who currently serves as the Additional Chief Secretary of the Home Department. Additionally, Achuthsankar has been appointed as the Vice Chairman of the Higher Education Council.



