Business
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; പവന് 600 രൂപ വര്‍ധിച്ചു
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46480 രൂപയായി.
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് പവന് 600 രൂപ ഉയര്‍ന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46480 രൂപയായി. ഒരു ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 രൂപയുമായി.
കഴിഞ്ഞ മാസത്തെ 45,920 രൂപയായിരുന്നു ഉയര്‍ന്ന സ്വര്‍ണവില. ഒരു മാസത്തിനിടെ ഇത്രയും വില കൂടുന്നത് ആദ്യമായാണ്. അന്താരാഷ്ട്ര സ്വര്‍ണ വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വില ഇനിയും വര്‍ധിക്കാനാണ് സാധ്യത.
ഡോളറിന്റെ മൂല്യം കുറയുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. ഡോളര്‍ ഇന്‍ഡക്സ് 102ലേക്ക് ഇടിഞ്ഞിരിക്കുകയാണ്. നേരത്തെ ഇത് 107 വരെ ഉയര്‍ന്ന ശേഷം ഇടിയുകയായിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളി വില 82 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.