Connect with us

Business

വരിക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്; ജിയോ കണക്ഷന്‍ ഉപേക്ഷിച്ചത് 1.29 കോടി പേര്‍

ഈ നഷ്ടത്തിനിടയിലും കമ്പനിയുടെ വിപണി വിഹിതം 36 ശതമാനമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| റിലയന്‍സ് ജിയോയുടെ വരിക്കാരുടെ എണ്ണത്തില്‍ ഡിസംബറില്‍ വന്‍ ഇടിവ്. 1.29 കോടി പേരാണ് ജിയോ ഉപേക്ഷിച്ചതെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ നഷ്ടത്തിനിടയിലും കമ്പനിയുടെ വിപണി വിഹിതം 36 ശതമാനമാണ്. എയര്‍ടെല്‍ 30.81 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്തുണ്ട്.

ഡിസംബറില്‍ എയര്‍ടെലിന് 4.5 ലക്ഷം വരിക്കാരുടെ വര്‍ധനവുണ്ടായി. 23 ശതമാനം വിപണി വിഹിതമുള്ള വൊഡഫോണ്‍ ഐഡിയയ്ക്ക് 16 ലക്ഷം വരിക്കാരെ ഡിസംബര്‍ മാസത്തില്‍ മാത്രം നഷ്ടപ്പെട്ടു. രാജ്യത്തെ വയല്‍ലെസ് ടെലികോം വരിക്കാരുടെ എണ്ണം 2021 നവംബറില്‍ 1167.5 ദശലക്ഷമായിരുന്നു. ഇത് ഡിസംബറില്‍ 1154.62 ദശലക്ഷമായി കുറഞ്ഞു. 1.10 ശതമാനമാണ് ഒരു മാസത്തിനിടെയുണ്ടായ കുറവ്.  89.81 ശതമാനമാണ് സ്വകാര്യ ടെലികോം കമ്പനികളുടെ വിപണി വിഹിതം. എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍ എന്നീ പൊതുമേഖലാ കമ്പനികളുടെ സംയോജിത വിപണി വിഹിതം 10.19 ശതമാനം മാത്രമാണ്. ഇതില്‍ 9.90 ശതമാനം ബിഎസ്എന്‍എല്ലിന്റേതും 0.28 ശതമാനം എംടിഎന്‍എല്ലിന്റേതുമാണ്.

വിപണിയുടെ 36 ശതമാനം വിഹിതമുള്ള ജിയോ വരിക്കാരില്‍ 87.64 ശതമാനം ആളുകളും ആക്ടീവ് യൂസര്‍മാരാണ്. വൊഡഫോണ്‍ യൂസര്‍മാരില്‍ 86.42 ശതമാനം ആക്ടീവ് യൂസര്‍മാരാണ്. ജിയോ 3.01 ശതമാനവും വൊഡഫോണ്‍ ഐഡിയ 0.60 ശതമാനവും നെഗറ്റീവ് വളര്‍ച്ച നേടിയപ്പോള്‍ എയര്‍ടെല്ലിന് 0.13 ശതമാനം മുന്നേറ്റമാണ് ഉണ്ടായത്.

 

---- facebook comment plugin here -----

Latest