Connect with us

National

ഭാരത് ജോഡോ യാത്ര ഇന്ന് ശ്രീനഗറില്‍; സമാപനം നാളെ

ഉച്ചക്ക് 12ന് ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുന്ന രാഹുല്‍ ഗാന്ധി രണ്ടിന് പാര്‍ട്ടി സംസ്ഥാന ഓഫീസില്‍ വാര്‍ത്താ സമ്മേളനം നടത്തും.

Published

|

Last Updated

ശ്രീനഗര്‍ | രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ഇന്ന് ശ്രീനഗറില്‍ പര്യടനം നടത്തും. ഇവിടുത്തെ പാന്ത ചൗക്കില്‍ നിന്ന് രാവിലെ 10നാണ് യാത്ര ആരംഭിക്കുക. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന മേഖലയായതിനാല്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഉച്ചക്ക് 12ന് ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുന്ന രാഹുല്‍ ഗാന്ധി രണ്ടിന് പാര്‍ട്ടി സംസ്ഥാന ഓഫീസില്‍ വാര്‍ത്താ സമ്മേളനം നടത്തും.

സമാപനം നാളെ
ഭാരത് ജോഡോ യാത്രക്ക് നാളെ സമാപനം കുറിക്കും. ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ സ്റ്റേഡിയത്തിലാണ്, അഞ്ച് മാസം നീണ്ടുനിന്ന യാത്രയുടെ സമാപനച്ചടങ്ങ് നടക്കുക. സമാപന സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു പുറമെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കന്മാരും പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

 

Latest