Connect with us

National

ബിബിസി പഞ്ചാബിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്

അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇന്ത്യയില്‍ വിലക്ക്.

Published

|

Last Updated

ചണ്ഡീഗഡ്| ബിബിസി പഞ്ചാബി ന്യൂസിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിലക്കെന്ന് ട്വിറ്റര്‍ അറിയിച്ചു. അതേസമയം, അമൃത് പാല്‍ സിങ് വിഷയവുമായി ബന്ധപ്പെട്ടാണ് ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ ഇന്ത്യയില്‍ വിലക്കിയതെന്നാണ് റിപ്പോർട്ടുകൾ.  നിയമപരമായ കാരണത്താല്‍ അക്കൗണ്ട് നീക്കം ചെയ്യുന്നതായി ഹാന്‍ഡില്‍ പ്രദര്‍ശിപ്പിച്ച സന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച, പഞ്ചാബ് ആസ്ഥാനമായുള്ള നിരവധി മാധ്യമപ്രവര്‍ത്തകരുടെയും സിഖ് സമുദായത്തിലെ പ്രമുഖരുടെയും കനേഡിയന്‍ അധികൃതരുടെയുമടക്കം ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കനേഡിയന്‍ രാഷ്ട്രീയക്കാരനായ ജഗ്മീത് സിങ്, കാനഡ ആസ്ഥാനമായുള്ള കവയിത്രി രൂപി കൗര്‍, സന്നദ്ധ സംഘടനയായ യുണൈറ്റഡ് സിഖ് എന്നിവരുടെ അക്കൗണ്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം, അമൃത്പാല്‍ സിങ്ങിനെ ഇതുവരെയും അന്വേഷണ സംഘത്തിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിനൊപ്പമുളള പലരെയും അറസ്റ്റ് ചെയ്തുവെങ്കിലും അമൃത്പാലിനെ കണ്ട് കിട്ടിയിട്ടില്ല.