Connect with us

Kerala

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികള്‍

. 52 ദിവസത്തിന് ശേഷം 3500 യന്ത്രവല്‍കൃത ബോട്ടുകള്‍ മീന്‍ പിടിക്കാന്‍ കടലിലിറക്കും.

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. 52 ദിവസത്തിന് ശേഷം 3500 യന്ത്രവല്‍കൃത ബോട്ടുകള്‍ മീന്‍ പിടിക്കാന്‍ കടലിലിറക്കും.

പുതിയ വലകള്‍ സജ്ജമാക്കിയും പഴയ വലകള്‍ നന്നാക്കിയും മത്സ്യത്തൊഴിലാളികള്‍ തയ്യാറെടുപ്പിലാണ്. അറ്റകുറ്റപ്പണി നടത്തിയ ബോട്ടുകളും തയ്യാറാണ്. ഇന്ന് അര്‍ദ്ധരാത്രി മീന്‍പിടിക്കാനിറങ്ങുന്ന ബോട്ടുകളില്‍ ആദ്യ സംഘം നാളെ ഉച്ചയോടെ തീരമണിയും.

യന്ത്രവല്‍കൃത ബോട്ടുകളില്‍ മീന്‍ പിടിത്തം തുടങ്ങുന്നതോടെ മീന്‍ വിലയില്‍ കുറവുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും മഴക്കുറവ് മീന്‍ ലഭ്യത കുറക്കുമോ എന്ന ആശങ്ക നിലവിലുണ്ട്.

Latest