Connect with us

Idukki

ശ്വാസതടസ്സത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു; പ്രതിരോധ കുത്തിവെപ്പ് മൂലമാണോ എന്ന് അന്വേഷണം

കഴിഞ്ഞ ദിവസം കുഞ്ഞിന് ശാന്തന്‍പാറ ഗവ. ആശുപത്രിയില്‍ നിന്നും പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു.

Published

|

Last Updated

ഇടുക്കി | പൂപ്പാറയില്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് 45 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൂപ്പാറ സ്വദേശികളായ സച്ചിന്‍-മാരിയമ്മ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.

കുഞ്ഞിനെ അടിമാലി സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. ശ്വാസതടസ്സത്തിനൊപ്പം കുഞ്ഞിനും ഫിക്‌സും ഉണ്ടായതായി പറയുന്നു.

കഴിഞ്ഞ ദിവസം കുഞ്ഞിന് ശാന്തന്‍പാറ ഗവ. ആശുപത്രിയില്‍ നിന്നും പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്തെങ്കിലുമാണോ മരണത്തിനിടയാക്കിയതെന്ന സംശയമുയര്‍ന്നതിനാല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.