Connect with us

Kerala

മൂന്നര വയസ്സുകാരിയോട് ലൈംഗികാതിക്രമം: ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍

അത്തിക്കയം കണ്ണമ്പള്ളി ചോവൂര്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ലിബിന്‍ സി ജോണ്‍സണ്‍ (23) ആണ് പോലീസ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | മൂന്നര വയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റിലായി. അത്തിക്കയം കണ്ണമ്പള്ളി ചോവൂര്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ലിബിന്‍ സി ജോണ്‍സണ്‍ (23) ആണ് പോലീസ് അറസ്റ്റിലായത്.

ഈമാസം 12ന് വൈകിട്ട് ഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി ദേഹത്തു കടന്നുപിടിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി ശാരീരിക പ്രയാസങ്ങള്‍ കാട്ടിയത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ കാര്യങ്ങള്‍ തിരക്കി. തുടര്‍ന്ന്, ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ച വിവരമറിഞ്ഞ പെരുനാട് പോലീസ്, അവിടെയെത്തി മാതാവിന്റെ മൊഴി രേഖപ്പെടുത്തി.

പ്രതിയുടെ ഓട്ടോറിക്ഷ ശാസ്ത്രീയ അന്വേഷണസംഘം പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെരുനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ ജി വിഷ്ണുവിന്റെ നേതൃത്വത്തില്‍ വനിതാ പോലീസ് എ എസ് ഐ. അനിതാകുമാരി, എസ് ഐ. രവീന്ദ്രന്‍, എ എസ് ഐ. സണ്ണി, എസ് സി പി ഒ. ഷിന്റോ, സി പി ഒമാരായ അഖില്‍, അരുണ്‍, സേതു എന്നിവരാണ് ഉണ്ടായിരുന്നത്.

 

---- facebook comment plugin here -----

Latest