Connect with us

Kerala

വായ്പ തിരിച്ചടവ് മുടങ്ങി; താമരശ്ശേരിയില്‍ ഓട്ടോ ഡ്രൈവര്‍ പഞ്ചായത്തിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ചു

രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് താമരശ്ശേരിയില്‍ ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ചു. താമരശ്ശേരി സ്വദേശി മുരളീധരനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്.

ഓട്ടോയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയിലായിരുന്നു മുരളീധരന്‍ എന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇയാള്‍ പഞ്ചായത്ത് ഓഫീസിന് തൊട്ടു മുമ്പിലുള്ള ഓട്ടോ സ്റ്റാന്‍ഡിലാണ് ഓട്ടോറിക്ഷ ഓടിക്കുന്നത്.

വായ്പാ തിരിച്ചടവ് മുടങ്ങിയതില്‍ സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിലെ ജീവനക്കാര്‍ മുരളീധരനെ തേടി ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയിരുന്നെന്നും പണം ഉയന്‍ അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും അവര്‍ ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഇതിന്റെ മനോവിഷമത്തിലാകും മുരളീധരന്‍ ജീവനൊടുക്കിയതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. സംഭവത്തില്‍ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056) Read more at https://www.sirajlive.com/woman-commits-suicide-in-kasaragod-after-fiance-dies-in-bike-accident.html

Content Highlights:
An auto-rickshaw driver named Muralidharan was found hanging at the Thamarassery Panchayat office premises in Kozhikode. His friends alleged that he was under immense mental stress following threats and harassment from finance company officials over defaulted loan repayments. The Thamarassery police have registered a case and initiated an investigation into the circumstances leading to the suicide.

 

Latest