Connect with us

International

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രു സൈമണ്‍സ് വാഹനാപകടത്തില്‍ മരിച്ചു

ഓസ്‌ട്രേലിയക്കായി ആന്‍ഡ്രു സൈമണ്‍സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സരങ്ങളും 14 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്

Published

|

Last Updated

സിഡ്‌നി | മുന്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്‍സ് ക്വീന്‍സ്ലാന്റില്‍ വാഹനാപകടത്തില്‍ മരിച്ചു. 46 വയസായിരുന്നു. ശനിയാഴ്ച രാത്രി ക്വീന്‍സ്ലാന്റിലെ ടൗണ്‍സ്വില്ലയിലുള്ള വീടിന് സമീപം വെച്ചാണ് അപകടമുണ്ടായത്.ഓസ്‌ട്രേലിയക്കായി ആന്‍ഡ്രു സൈമണ്‍സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സരങ്ങളും 14 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു.രാത്രി 11 മണിക്ക് ശേഷം ഹെര്‍വി റേഞ്ച് റോഡില്‍ കാര്‍ ഓടിക്കുന്നതിനിടയില്‍ ആലീസ് റിവര്‍ ബ്രിഡ്ജിന് സമീപം കാര്‍ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ റിപ്പോര്‍ട്ട് ചെയ്യുന്നു.എതിരാളികള്‍ പേടിച്ചിരുന്ന അപകടകാരിയായ വലംകൈയ്യന്‍ ബാറ്റ്‌സമാനായ അദ്ദേഹം 26 ടെസ്റ്റുകളും കളിച്ചു, ഇംഗ്ലണ്ടിനും ഇന്ത്യക്കുമെതിരെ സെഞ്ച്വറി നേടി. തന്ത്രപരമായ ഓഫ് ബ്രേക്ക് ബൗളറായ അദ്ദേഹം 24 ടെസ്റ്റ് വിക്കറ്റുകള്‍ നേടി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു സൈമണ്ട്‌സ്.

---- facebook comment plugin here -----

Latest