Kerala
പാലക്കാട് അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല കവരാന്‍ ശ്രമം
ടീച്ചര്‍ ബഹളം വെച്ചതോടെ ഇയാള്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

പാലക്കാട് \ അങ്കണവാടി ടീച്ചറെ ആക്രമിച്ച് മാല കവരാന്‍ ശ്രമം. ഒറ്റപ്പാലം പഴയ ലക്കിടിയിലെ പതിനാലാം നമ്പര്‍ അങ്കണവാടിയില്‍ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
കുട്ടിയെ അങ്കണവാടിയില്‍ ചേര്‍ക്കാനെന്ന വ്യാജേന എത്തിയ ആള്‍ ടീച്ചറായി കൃഷ്ണകുമാരിയുടെ മുഖത്ത് മുളക് പൊടി എറിഞ്ഞ് കഴുത്തിലെ മൂന്നര പവനോളം തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ടീച്ചര്‍ ബഹളം വെച്ചതോടെ ഇയാള്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു
---- facebook comment plugin here -----