Connect with us

Kerala

വീട്ടമ്മയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിക്കാന്‍ ശ്രമം: പ്രതി പിടിയില്‍

പ്രതിയെ താമരശ്ശേരി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Published

|

Last Updated

മുക്കം | വീട്ടമ്മയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കൂടരഞ്ഞി കോലോത്തും കടവ് പുത്തന്‍പറമ്പില്‍ ജംഷീദ് ആണ് അറസ്റ്റിലായത്. കാരശ്ശേരി വല്ലത്തായിലായിരുന്നു മോഷണശ്രമം നടന്നത്.

പ്രതി കൊടുവള്ളി ,ബാലുശ്ശേരി ,കോടഞ്ചേരി പോലീസ് സ്‌റ്റേഷനുകളില്‍ മോഷണക്കേസില്‍  ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പരാതിക്കാരി പറഞ്ഞ സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പോലീസ് പിടികൂടിയത്.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

കാവുങ്ങല്‍ അസീസിന്റെ ഭാര്യ സഫിയ പുലര്‍ച്ചെ നോമ്പിന്റെ ഭാഗമായി അത്താഴമെടുക്കാന്‍ അടുക്കളഭാഗത്തെ വാതില്‍ തുറന്നപ്പോഴാണ് പ്രതി മുളക് പൊടി എറിഞ്ഞ് ആക്രമിച്ചത്.വര്‍ക്ക് ഏരിയയില്‍ ഒളിച്ചിരുന്ന പ്രതി മുളക് പൊടി എറിഞ്ഞ് സഫിയയുടെ കഴുത്തില്‍ നിന്നും മാല മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയെ താമരശ്ശേരി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest