Connect with us

parassala arrest

റേഷന്‍ അരി കടത്താന്‍ ശ്രമം: പാറശാലയില്‍ രണ്ട് പേര്‍ പിടിയില്‍

വാഹനങ്ങളിലായി മൂന്ന് ടണ്‍ റേഷനിരിയാണ് സ്വകാര്യ ഗോഡൗണിലേക്ക് കടത്താന്‍ ശ്രമിച്ചത്

Published

|

Last Updated

തിരുവനന്തപുരം | സ്വകാര്യ ഗോഡൗണിലേക്ക് റേഷന്‍ അരി കടത്താന്‍ ശ്രമിച്ച കുറ്റത്തിന് പാറശാലയില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍. കൊല്ലങ്കോട് സ്വദേശി അജിന്‍, ഉച്ചക്കട സ്വദേശി സൈമണ്‍ എന്നിവരാണ് അറസ്റ്റിലായത്. സ്‌കോര്‍പ്പിയോയിലും പിക്കപ്പിലുമായി മൂന്ന് ടണ്‍ റേഷന്‍ അരിയാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അരി കടത്ത് കണ്ടെത്തിയത്.

 

 

Latest