Connect with us

Alappuzha

ഇടുക്കിയിൽ ക്വട്ടേഷൻ സംഘത്തെ പിടിക്കാനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം; പോലീസുകാരന് കുത്തേറ്റു

കായംകുളം പോലീസ് സംഘത്തിന് നേരെയാണ് വൻ ആക്രമണമുണ്ടായത്.

Published

|

Last Updated

ഇടുക്കി | ഒളിച്ച് താമസിക്കുന്ന ക്വട്ടേഷൻ സംഘത്തെ പിടികൂടാനെത്തിയ ആലപ്പുഴ ജില്ലയിലെ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസുകാരന് കുത്തേറ്റു. ചിന്നക്കനാലില്‍ ഒളിച്ചുതാമസിക്കുന്ന പ്രതികളെ പിടിക്കാനെത്തിയ കായംകുളം പോലീസ് സംഘത്തിന് നേരെയാണ് വൻ ആക്രമണമുണ്ടായത്.

പുലര്‍ച്ച രണ്ട് മണിയോടെയാണ് സംഭവം. സമീപ സ്റ്റേഷനുകളിലെ പോലീസുകാരെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. സിവില്‍ പോലീസ് ഓഫീസര്‍ ദീപക്കിനാണ് കുത്തേറ്റത്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. പരുക്കേറ്റവർ മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇടുക്കി എസ് പിയുടെ നേതൃത്വത്തിൽ രാത്രി തന്നെ തിരച്ചിൽ നടത്തി പോലീസുകാരനെ കുത്തിയ ആളടക്കം നാല് പ്രതികളെ പിടികൂടി. കായംകുളത്തെ ഹോട്ടലുടമയെ തട്ടിക്കൊണ്ട് പോയി മർദിച്ച കേസിലെ പ്രതികളെ തേടിയാണ് പോലീസ് ഹൈറേഞ്ചിലെത്തിയത്.

Latest