Kerala
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് കായികതാരം കെ എം ബീനമോളുടെ സഹോദരി റീനയും ഭര്‍ത്താവും മരിച്ചു
ഡ്രൈവര്‍ എബ്രഹാമിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി
ഇടുക്കി | പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം. കായികതാരം കെ എം ബീനമോളുടെ സഹോദരി റീനയും ഭര്‍ത്താവ് പന്നിയാര്‍കുട്ടി ഇടിയോടിയില്‍ ബോസുമാണ് മരിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. മൂന്ന് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ എബ്രഹാമിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----



