Connect with us

Techno

അസുസ് സെന്‍ബുക്ക് 14എക്‌സ് ഒലെഡ് സ്‌പേസ് പതിപ്പ് ലാപ്‌ടോപ്പ് പുറത്തിറക്കി

അസുസ് സെന്‍ ബുക്ക് 14എക്‌സ് ഒലെഡ് സ്പേസ് എഡിഷന്‍ വിന്‍ഡോസ് 11 പ്രോയിലാണ് പ്രവര്‍ത്തിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| 25 വര്‍ഷം മുമ്പ് ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ആദ്യത്തെ ലാപ്ടോപ്പിന്റെ സ്മരണാര്‍ത്ഥം അസുസ് സെന്‍ബുക്ക് 14എക്‌സ് ഒലെഡ് സ്പേസ് ലിമിറ്റഡ് എഡിഷന്‍ ലാപ്ടോപ്പ് പുറത്തിറക്കി. ലാപ്ടോപ്പില്‍ 12-ആം ജനറേഷന്‍ ഇന്റല്‍ കോര്‍ ഐ9 എച്ച്-സീരീസ് സിപിയു ആണ് സജ്ജീകരിച്ചിരിക്കുന്നത്. 32ജിബി എല്‍പിഡിഡിആര്‍5 റാം, 90എച്ച്ഇസെഡ് റിഫ്രഷ് റേറ്റ്, 92 ശതമാനം സ്‌ക്രീന്‍ ടു ബോഡി അനുപാതം, 14 ഇഞ്ച് ഒലെഡ് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ എന്നിവയാണ് ലാപ്‌ടോപ്പിനുള്ളത്.

അസുസ് സെന്‍ ബുക്ക് 14എക്‌സ് ഒലെഡ് സ്പേസ് എഡിഷന്റെ വില ഏകദേശം 1,52,600 രൂപയാണ്. ആമസോണ്‍, അസുസ് ഇ ഷോപ്പ്, ന്യൂഎഗ് എന്നിവ വഴി യുഎസില്‍ ഒരൊറ്റ സീറോ-ജി ടൈറ്റാനിയം കളര്‍ മോഡലില്‍ വാങ്ങാന്‍ ലഭ്യമാകും. 2022ല്‍ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും വ്യാപകമായി ലഭ്യമാകുമെന്നും അസൂസ് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

കമ്പനി പറയുന്നതനുസരിച്ച്, അസുസ് സെന്‍ ബുക്ക് 14എക്‌സ് ഒലെഡ് സ്പേസ് എഡിഷന്‍ വിന്‍ഡോസ് 11 പ്രോയിലാണ് പ്രവര്‍ത്തിക്കുന്നത്. എച്ച്ഡിആര്‍ ഉള്ളടക്ക പിന്തുണയും 90എച്ച്ഇസെഡ് റിഫ്രഷ്‌റേറ്റും ഉള്ള 14 ഇഞ്ച് 2.8കെ ടച്ച്സ്‌ക്രീന്‍ ഒലെഡ് ഡിസ്പ്ലേയാണ് ഇതിന്റെ സവിശേഷത. 32 ജിബി എല്‍പിഡിഡിആര്‍ 5 റാമിനൊപ്പം ഇന്റല്‍ ഐറിസ് എക്സ് ഗ്രാഫിക്‌സുള്ള 12-ാം ജനറേഷന്‍ ഇന്റല്‍ കോര്‍ ഐ912900 എച്ച് പ്രോസസറാണ് ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. അസുസ് സെന്‍ബുക്ക് 14എക്‌സ് ഒലെഡ് സ്പേസ് എഡിഷനില്‍ 720പി വെബ്ക്യാം സജ്ജീകരിച്ചിരിക്കുന്നു. 100ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 63ഡബ്ല്യുഎച്ച് ലിഥിയം പോളിമര്‍ ബാറ്ററിയാണ് ഇത് പായ്ക്ക് ചെയ്യുന്നത്.

 

Latest