Connect with us

Kerala

സി പി എം പ്രവര്‍ത്തകന്‍ ഷാജഹാന്റെ വധം; എട്ട് പ്രതികളെന്ന് പോലീസ്

രാഷ്ട്രീയ വൈരാഗ്യമാേേണാ കൊലപാതകത്തിനു പിന്നില്‍ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പാലക്കാട് എസ് പി. ആര്‍ എസ് എസ് ആണ് കൊലപാതകം നടത്തിയതെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ്.

Published

|

Last Updated

പാലക്കാട് | പാലക്കാട്ട് സി പി എം മരുതറോഡ് ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികളെന്ന് പോലീസ്. രാഷ്ട്രീയ വൈരാഗ്യമാേേണാ കൊലപാതകത്തിനു പിന്നില്‍ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പാലക്കാട് എസ് പി. ആര്‍ വിശ്വനാഥ് പറഞ്ഞു.

ആര്‍ എസ് എസ് ആണ് കൊലപാതകം നടത്തിയതെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് ആരോപിച്ചു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, കൃത്യത്തിന് പിന്നില്‍ സി പി എം ആണെന്ന് ദൃക്‌സാക്ഷി എന്നവകാശപ്പെടുന്ന സുരേഷ് പറഞ്ഞു. പാര്‍ട്ടി പത്രം വരുത്തുന്നതുമായി തര്‍ക്കം നിലനിന്നിരുന്നു. സി പി എം പ്രവര്‍ത്തകരായ ശബരിയും അനീഷുമാണ് കൊലപാതകം നടത്തിയതെന്നും താനാണ് ഷാജഹാനെ ആശുപത്രിയിലെത്തിച്ചതെന്നും സുരേഷ് വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest