Kozhikode
ലോകകപ്പ് ഉദ്ഘാടന വേദിയില്‍ താരമായ ഗാനിം മുഫ്തയെ സന്ദര്‍ശിച്ച് ആസിം വെളിമണ്ണ
ലോകകപ്പ് അംബാസഡര്‍മാരില്‍ ഒരാളായ അല്‍ മുഫ്ത, ഖത്വറിലെ പ്രശസ്ത യുട്യൂബറും സംരംഭകനും മോട്ടിവേഷന്‍ സ്പീക്കറുമാണ്.
ദോഹ | ലോകകപ്പ് ഉദ്ഘാടന വേദിയില്‍ ഹോളിവുഡ് താരം മോര്‍ഗാന്‍ ഫ്രീമാനൊപ്പം താരമായ ഗാനിം അല്‍ മുഫ്തയെ സന്ദര്‍ശിച്ച് ആസിം വെളിമണ്ണ. ലോകകപ്പ് കാണാന്‍ ദിവസങ്ങളായി ദോഹയിലുണ്ട് ആസിം. ഗാനിമിനെ കാണാന്‍ ഏറെ ആഗ്രഹമുണ്ടെന്നും കഴിഞ്ഞ ദിവസം ആസിം പറഞ്ഞിരുന്നു.
ലോകകപ്പ് അംബാസഡര്‍മാരില്‍ ഒരാളായ അല്‍ മുഫ്ത, ഖത്വറിലെ പ്രശസ്ത യുട്യൂബറും സംരംഭകനും മോട്ടിവേഷന്‍ സ്പീക്കറുമാണ്. ശാരീരിക വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട് കഠിന പ്രയത്നത്തിലൂടെ ജീവിതത്തില്‍ നേട്ടങ്ങളൊന്നായി കീഴടക്കുന്നയാളാണ് ഗാനിം.
പെരിയാര്‍ അടക്കം നീന്തിക്കടന്ന് റെക്കോര്‍ഡ് സൃഷ്ടിച്ച കോഴിക്കോട് കൊടുവള്ളി വെളിമണ്ണ സ്വദേശിയായ ആസിമും വെല്ലുവിളികളെ സധീരം നേരിട്ട് മുന്നേറുന്ന വിദ്യാര്‍ഥിയാണ്. നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട് ആസിം. ക്ഷണപ്രകാരമാണ് ഗാനിമിനെ കാണാൻ എത്തിയതെന്ന് ആസിം ഫേസ്ബുക്കിൽ കുറിച്ചു.