Connect with us

Kerala

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി ആര്യാടന്‍ ഷൗക്കത്ത്

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെപ്പോഴും തനിക്കൊപ്പമുണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത്

Published

|

Last Updated

പുതുപ്പള്ളി | നിലമ്പൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ആര്യാടന്‍ ഷൗക്കത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി പളളിയിയിലെ കല്ലറയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. ചാണ്ടി ഉമ്മന്‍ എം എല്‍ എ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എം പി, കെ സി ജോസഫ്, ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പം എത്തിയിരുന്നു. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ മെഴുകുതിരി തെളിച്ച് പുഷ്പാര്‍ച്ചന നടത്തി.

തന്റെ പിതാവിനൊപ്പം ഏറെക്കാലം പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി തനിക്ക് പിതൃതുല്യനായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഓര്‍മകളെപ്പോഴും തനിക്കൊപ്പമുണ്ടെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാറിന്റെ ദുര്‍ഭരണവും നിലമ്പൂരിനോടുള്ള അവഗണനയും വോട്ടായി മാറുമെന്നും യു ഡി എഫ് പ്രചാരണ രംഗത്ത് ഒരുപാട് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

അന്‍വര്‍ വിഷയത്തില്‍ യു ഡി എഫ് മുന്നണി നേതൃത്വം പ്രതികരിക്കും. എതിര്‍ സ്ഥാനാര്‍ഥി കൂടി വരുമ്പോഴാണ് തിരഞ്ഞെടുപ്പില്‍ ആവേശവും ചൂടും വരുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.

 

Latest