Kerala
വാക്‌സ് ഗോള്‍ഡ് കവര്‍ച്ചാ കേസിലെ ഒരു പ്രതികൂടി അറസ്റ്റില്‍
പ്രതിക്ക് പരപ്പനങ്ങാടി പോലീസ് സ്റ്റഷനില്‍ രണ്ടും താനൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു കേസും നിലവിലുണ്ട്
തൃശൂര്‍ | തൃശൂരില്‍ ലോഡ്ജില്‍ രണ്ടുപേരെ അക്രമിച്ച് 42 ലക്ഷത്തിലധികം രൂപയുടെ വാക്‌സ് ഗോള്‍ഡും പണവും മറ്റും കവര്‍ച്ച ചെയ്ത കേസിലെ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി ചാപ്പാബീച്ച് സ്വദേശിയായ അയ്യപ്പേരി വീട്ടില്‍ സഫ് വാനെ ( 29 )യാണ് ഈസ്റ്റ് പോലീസ് അന്വേഷണ സംഘം അറസ്റ്റുചെയ്തത്. കത്തികൊണ്ട് കുത്തിയും അക്രമിച്ചും പരുക്കേല്പിച്ച് ആലുവ സ്വദേശികളില്‍ നിന്നാണ് പ്രതികള്‍ ഗോള്‍ഡ് വാക്‌സും പണവും കവര്‍ന്നത്.
ഈ കേസിലെ ആറ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളെ പിടികൂടാനായുള്ള ഊര്‍ജ്ജിത പരിശോധനയില്‍ അന്വേഷണ സംഘം പ്രതിയെ പരപ്പനങ്ങാടി ചാപ്പാ ബിച്ച് ഹാര്‍ബറില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പ്രതിക്ക് പരപ്പനങ്ങാടി പോലീസ് സ്റ്റഷനില്‍ രണ്ടും താനൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു കേസും നിലവിലുണ്ട്.
തൃശൂര്‍ എ സി പി സലീഷ് ശങ്കരന്റെ നേത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം ജെ ജിജോയും
സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ അസിസ്റ്റന്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ്‌കുമാര്‍ , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സൂരജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരീഷ്, ദീപക്, അജ്മല്‍ എന്നിവരുമാണ് ഉണ്ടായിരുന്നത്.





