Connect with us

International

കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയ് യുഎസിൽ അറസ്റ്റിൽ?

2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയുടെ കൊലപാതകം, മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിൻ്റെ കൊലപാതകം, ഈ വർഷം ജൂണിൽ നടൻ സൽമാൻ ഖാൻ്റെ മുംബൈ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പ് എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ അന്വേഷണ സംഘം തിരയുന്ന ആളാണ് അൻമോൾ ബിഷ്ണോയ്.

Published

|

Last Updated

അൻമോൽ ബിഷ്ണോയ്

ന്യൂഡൽഹി | കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയ് യുഎസിൽ അറസ്റ്റിലായതായി സൂചന. ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനാണ് അൻമോൾ.

2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയുടെ കൊലപാതകം, മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിൻ്റെ കൊലപാതകം, ഈ വർഷം ജൂണിൽ നടൻ സൽമാൻ ഖാൻ്റെ മുംബൈ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പ് എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ അന്വേഷണ സംഘം തിരയുന്ന ആളാണ് അൻമോൾ ബിഷ്ണോയ്. പഞ്ചാബിലെ ഫാസിൽക്കയിൽ നിന്നുള്ള ബിഷ്‌ണോയ് വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം കാനഡയിലാണെന്നാണ് നേരത്തെ കരുതിയിരുന്നത്. ദേശീയ അന്വേഷണ ഏജൻസി ഫയൽ ചെയ്ത രണ്ട് കേസുകളും അൻമോൾ നേരിടുന്നുണ്ട്.

എൻഐഎ ഇയാളെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ഇയാളെ കുറിച്ച് വിവരം നൽകുന്നതവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Latest