Connect with us

National

അന്‍മോള്‍ ബിഷ്‌ണോയി യു എസില്‍ അറസ്റ്റിലായി

അന്‍മോള്‍ ബിഷ്ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു.

Published

|

Last Updated

അൻമോൽ ബിഷ്ണോയ്

ന്യൂഡല്‍ഹി  |  ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്ണോയ് അറസ്റ്റിലായതായി റിപ്പോര്‍ട്ട്. യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് അറിയുന്നത്

അന്‍മോള്‍ ബിഷ്ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു.യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ദിഖി വധത്തിനായി അന്‍മോള്‍ ബിഷ്ണോയ് ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍പ്പെട്ടയാളാണ് അന്‍മോള്‍ ബിഷ്ണോയി

 

Latest