Connect with us

Kasargod

ആനച്ചാല്‍ എം മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

ഇന്ത്യന്‍ യൂണിയന്‍ നാഷണല്‍ ലീഗ്, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ആനച്ചാല്‍ നുസ്രത്തുല്‍ ഇസ്‌ലാം ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടപ്പുറം മുസ്‌ലിം ജമാഅത്ത്, ആനച്ചാല്‍ മഹല്ല് ജമാഅത്ത് എന്നിവയുടെ മുന്‍ പ്രസിഡന്റായിരുന്നു.

Published

|

Last Updated

നീലേശ്വരം | ആനച്ചാലിലെ പൗര പ്രമുഖനും കോട്ടപ്പുറത്തെ മത സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന ആനച്ചാല്‍ എം മുഹമ്മദ് കുഞ്ഞി ഹാജി (മമ്മിഞ്ഞി ഹാജി-75) നിര്യാതനായി. ഇന്ത്യന്‍ യൂണിയന്‍ നാഷണല്‍ ലീഗ്, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ആനച്ചാല്‍ നുസ്രത്തുല്‍ ഇസ്‌ലാം ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടപ്പുറം മുസ്‌ലിം ജമാഅത്ത്, ആനച്ചാല്‍ മഹല്ല് ജമാഅത്ത് എന്നിവയുടെ മുന്‍ പ്രസിഡന്റുമായിരുന്നു.

ഭാര്യമാര്‍: ഹഫ്‌സത്ത്, റംല. മക്കള്‍: നസീമ, റസിയ, റഷീദ്, ഫാത്തിമ, സാദിഖ്, അഷ്‌റഫ്, ഫൈസല്‍, സല്‍മ, ഷുഹൈബ്. മരുമക്കള്‍: അഹ്മദ് കെ എന്‍ പി ആയിറ്റി, അബ്ദുല്‍ സലാം ടി കെ ബീരിച്ചേരി, ഫാത്തിമത് സുഹറ സൗത്ത് ചിത്താരി, ശദുലി അയ്യങ്കേരി, മിസ്‌റിയ ചെറുവത്തൂര്‍, സുഹറാബി, ഫഹീമ, ജറീറ.

സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍ ഹാജി, യൂസഫ് ഹാജി, കുഞ്ഞി അലി, മറിയുമ്മ, പരേതയായ ബീഫാത്തിമ. മയ്യിത്ത് ആനച്ചാല്‍ ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

 

---- facebook comment plugin here -----

Latest