Connect with us

Kerala

ദുരൂഹ മരണങ്ങളിലെല്ലാം ഡി എന്‍ എ പരിശോധന വേണം; നിര്‍ദേശവുമായി സംസ്ഥാന പോലീസ് മേധാവി

തുടക്കത്തില്‍ തന്നെ ഡി എന്‍ എ പരിശോധന നടത്താത്തത് പിന്നീട് അന്വേഷണത്തെ ബാധിക്കും.

Published

|

Last Updated

തിരുവനന്തപുരം | എല്ലാ ദുരൂഹ മരണങ്ങളിലും ഡി എന്‍ എ പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കൊലപാതകം, അസ്വാഭാവിക മരണം, ബലാത്സംഗം എന്നിവയിലാണ് നിര്‍ദേശം ബാധകമാവുക. തുടക്കത്തില്‍ തന്നെ ഡി എന്‍ എ പരിശോധന നടത്താത്തത് പിന്നീട് അന്വേഷണത്തെ ബാധിക്കും.

ക്രൈം ബ്രാഞ്ച് മേധാവി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. ലൈംഗികാതിക്രമ കേസുകളില്‍ ആരോഗ്യ പരിശോധനയും ദുരൂഹ മരണങ്ങളിലും കൊലപാതകങ്ങളിലും മൃതദേഹ പരിശോധനയും നടത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുമ്പോള്‍ കിട്ടുന്ന വസ്തുക്കള്‍ ഡി എന്‍ എ പരിശോധനക്ക് അയക്കുകയോ ഇക്കാര്യം സയന്റിഫിക് ഓഫീസര്‍മാരോട് ആവശ്യപ്പെടുകയോ ചെയ്യാതിരിക്കുന്നത് വലിയ വീഴ്ചയാണ്. ഇത് പിന്നീട് പരിശോധനകള്‍ ആവശ്യമായി വരുമ്പോള്‍ സാമ്പിളുകള്‍ ലഭ്യമാകാത്ത സാഹചര്യമുണ്ടാക്കും. ഇതൊക്കെ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മേധാവിയുടെ നിര്‍ദേശം.

 

Latest