Kerala
മയക്കുമരുന്നിനെതിരെ സന്ദേശവുമായി അലിഫ് ഗ്ലോബല്‍ സ്‌കൂള്‍
പ്രത്യേക അസംബ്ലിയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പ്രതിജ്ഞ ചെയ്തു
കോഴിക്കോട് | മയക്കുമരുന്ന് ഉപയോഗത്തിനും വ്യാപനത്തിനുമെതിരെ മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂളില്‍ ഹെല്‍ത്ത് & ഫിസിക്കല്‍ എജ്യൂക്കേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബോധവത്കരണം സംഘടിപ്പിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പ്രോഗ്രാമുകളാണ് അലിഫ് സ്‌കൂളില്‍ സംഘടിപ്പിച്ചത്.
മിഹ്‌റാസ് ഹോസ്പിറ്റലിലെ മനശാസ്ത്രജ്ഞന്‍ ഡോ. മജീദ് കെ സി ലഹരി മരുന്ന് ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സെടുത്തു. സ്‌കൂളില്‍ നടത്തിയ പ്രത്യേക അസംബ്ലിയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഒരുമിച്ച് നിലകൊള്ളാനും ആരോഗ്യ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും പ്രതിജ്ഞ ചെയ്തു. പ്രിന്‍സിപ്പല്‍ ഷാനവാസ് കെ ടി പുകയില രഹിത പ്രഖ്യാപനം നടത്തി.
അധ്യാപകരായ നെഹല ഷെറിന്‍, സിയാദ്, ഹസീന, വിസ്മയ , അനുപമ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുസ്സലിം, ഹെഡ്മിസ്ട്രസ് ഹമീദ ബാനു, സീനിയര്‍ സെക്കന്‍ഡറി കോര്‍ഡിനേറ്റര്‍ അഷിത ജാസ്മിന്‍, വാല്യൂ എജ്യൂക്കേഷന്‍ ചീഫ് തുലൈബ് അസ്ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.







