Connect with us

National

പാക് അതിർത്തിയിൽ നാളെയും മറ്റന്നാളും സൈനികാഭ്യാസത്തിന് ഒരുങ്ങി വ്യോമസേന

റഫാൽ, മിറാഷ് 2000, സുഖോയ്-30 തുടങ്ങി മുൻനിര പോർവിമാനങ്ങളെല്ലാം ഈ അഭ്യാസത്തിൽ പങ്കെടുക്കും.

Published

|

Last Updated

ന്യൂഡൽഹി | പാകിസ്താനുമായി അതിർത്തി പങ്കിടുന്ന തെക്കൻ മേഖലയിൽ നാളെയും മറ്റന്നാളുമായി (മെയ് 7, 8) വലിയ വ്യോമാഭ്യാസത്തിന് ഇന്ത്യൻ വ്യോമസേന ഒരുങ്ങുന്നതായി ജിയോ-ഇന്റലിജൻസ് വിദഗ്ധൻ ഡാമിയൻ സൈമൺ ചൊവ്വാഴ്ച അറിയിച്ചു. ഇതിനായുള്ള ‘നോട്ടീസ് ടു എയർമെൻ’ (NOTAM) സർക്കാർ പുറപ്പെടുവിച്ചു. റഫാൽ, മിറാഷ് 2000, സുഖോയ്-30 തുടങ്ങി മുൻനിര പോർവിമാനങ്ങളെല്ലാം ഈ അഭ്യാസത്തിൽ പങ്കെടുക്കും. വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥർ സൈനികാഭ്യാസം നിരീക്ഷിക്കുകയും നിലവിലെ നടപടിക്രമങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും.

നോട്ടാം പ്രകാരം ഈ ദിവസങ്ങളിൽ മേഖലയിലെ വ്യോമപാതയുടെ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ട്. ഇത് വലിയ തോതിലുള്ള സൈനികാഭ്യാസത്തിനുള്ള മുന്നൊരുക്കമാണെന്ന് സൂചന നൽകുന്നു. 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

കഴിഞ്ഞ മാസം ഏപ്രിൽ 25 ന് ഇന്ത്യ മുൻനിര പോർവിമാനങ്ങളും മികച്ച പൈലറ്റുമാരും പങ്കെടുത്ത വലിയ സൈനികാഭ്യാസം നടത്തിയിരുന്നു. ‘ആക്രമൺ’ എന്ന് പേരിട്ടിരുന്ന ഈ അഭ്യാസത്തിൽ വ്യോമസേനയുടെ അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങളും മികച്ച പൈലറ്റുമാരും പങ്കെടുത്തിരുന്നു.

Latest