Connect with us

Career Education

മര്‍കസ് സീറ്റ അക്കാദമിയിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

Published

|

Last Updated

കോഴിക്കോട് | മര്‍കസിന് കീഴില്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തോടൊപ്പം മെഡിക്കല്‍, എന്‍ജിനീയറിങ്, സി എ ഫൗണ്ടേഷന്‍, സിവില്‍ സര്‍വീസ് കോച്ചിംഗ്, എല്‍ എല്‍ ബി എന്‍ട്രന്‍സ്, പി എസ് സി പരീക്ഷ എന്നിവക്ക് കോച്ചിംഗ് നല്‍കുന്ന മര്‍കസ് സീറ്റ അക്കാദമിയിലേക്ക് 2022 വര്‍ഷത്തെ അഡ്മിഷന്‍ ആരംഭിച്ചു. എസ് എസ് എല്‍ സി പരീക്ഷയില്‍ 80 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് പ്രതീക്ഷിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

ഇസ്ലാമിക വ്യക്തിത്വ വികസന ക്ലാസുകളും സീറ്റ അക്കാദമി നല്‍കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ www.admission.markaz.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് +91 9072 500 421, 9567 197 325 നമ്പറില്‍ ബന്ധപ്പെടണം.

 

Latest