Connect with us

Kerala

നടി ആക്രമിക്കപ്പെട്ട കേസ്; ജനുവരി 21ന് മുന്‍പ് വിധി പുറപ്പെടുവിക്കണമെന്ന് സുപ്രീം കോടതി

കൂടുതല്‍ സമയം ചോദിച്ച് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സമര്‍പ്പിച്ച അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു.

Published

|

Last Updated

കൊച്ചി |  നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം ചോദിച്ച് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സമര്‍പ്പിച്ച അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു.

ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. ജനുവരി 21 ന് മുന്‍പ് വിചാരണ അവസാനിപ്പിച്ച് വിധി പറയണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.