Kerala
തട്ടിപ്പ് കേസ്; നടന്‍ കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍
വിവിധ സ്റ്റേഷനുകളിലായി 150 കേസുകള്‍ സോബി ജോര്‍ജിനെതിരെ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
എറണാകുളം| തട്ടിപ്പ് കേസില്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റും നടനുമായ കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. ഊന്നുകല്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ശേഷം മുങ്ങുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 150 കേസുകള്‍ സോബി ജോര്‍ജിനെതിരെ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
പോലീസ് സോബിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.
---- facebook comment plugin here -----

