Connect with us

National

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ത്ഥി മരിച്ചു

മാര്‍ച്ച് നാലിന് വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെയാണ് അപകടം

Published

|

Last Updated

ചെന്നൈ| നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ത്ഥി മരിച്ചു. പി വിഘ്നേഷ് ആണ് മരിച്ചത്. 19 വയസ്സായിരുന്നു. മാര്‍ച്ച് നാലിന് വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ വീണ് തലയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ തലയ്ക്ക് ഗുരുത പരുക്കേറ്റതിനാല്‍ പിന്നീട് തിരുച്ചിറപ്പള്ളിയിലെ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഡിഗ്രി വിദ്യാര്‍ത്ഥിയാണ് വിഘ്‌നേഷ്.

വിജയ് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ നിരവധി ആരാധകരും പ്രവര്‍ത്തകരും ഇരുചക്ര വാഹനങ്ങളില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നു. അഞ്ചിലേറെ പേര്‍ക്ക് അന്ന് അപകടം സംഭവിച്ച് പരുക്കേറ്റിരുന്നു. അവരില്‍ ഒരാളാണ് മരിച്ച വിഘ്‌നേഷ്.

 

 

Latest