Connect with us

Kerala

മന്ത്രിയുടെ റൂട്ട് തെറ്റിച്ചെന്ന പേരില്‍ നടപടി; ഒടുവില്‍ പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

നടപടിയില്‍ പോലീസ് സേനയിലും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | മന്ത്രി പി രാജീവിന് എസ്‌കോര്‍ട്ട് പോകവെ റൂട്ട് തെറ്റിച്ചെന്ന പേരില്‍ സസ്‌പെന്‍ഡ് ചെയ്ത പോലീസുകാരെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. കണ്‍ട്രോള്‍ റൂം എസ് ഐ സാബു രാജന്‍, സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവിനെതിരെ മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു.നടപടിയില്‍ പോലീസ് സേനയിലും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തിരക്കും കുഴികളുമുള്ള റോഡിന് പകരം നല്ല വഴിയെ കൊണ്ടുപോയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിരുന്നു. പള്ളിച്ചല്‍ മുതല്‍ വെട്ട്‌റോഡ് വരെ മന്ത്രിക്ക് എസ്‌കോര്‍ട്ട് പോയ ജീപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐ എസ് എസ് സാബുരാജന്‍, സിപിഒ സുനില്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. എന്നാല്‍ പതിവ് റൂട്ട് മാറ്റിയതില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറെ വിളിച്ച് മന്ത്രി പരാതി അറിയിച്ചു. മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവുമുണ്ടാക്കിയെന്ന് കാട്ടിയാണ് ഉദ്യോഗസ്ഥരെ കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.ഇതിനിടെ, മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പട്ടികയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗ്രേഡ് എസ്‌ഐ സാബുരാജനും ഉള്‍പ്പെട്ടിരുന്നു

Latest