Kerala
ചെറുപുഴയിലെ ആസിഡ് ആക്രമണം; പ്രതി പിടിയില്‍
വീട്ടു വരാന്തയിലിരിക്കുമ്പോഴാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്.
കണ്ണൂര്‍ | ചെറുപുഴയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതി പിടിയില്‍. കമ്പല്ലൂര്‍ പെരളം സ്വദേശി റോബിനെയാണ് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പ്രാപ്പൊയില്‍ സ്വദേശി രാജേഷിനാണ് ആക്രമണത്തില്‍ സാരമായി പരുക്കേറ്റത്. ഞായറാഴ്ച രാത്രി പത്തോടെ വീട്ടു വരാന്തയിലിരിക്കുമ്പോഴാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ യുവാവിന്റെ വയറിന്റെ ഭാഗത്തും മുഖത്തും കൈയ്യിലും ഉള്‍പ്പെടെ പൊള്ളലേറ്റിരുന്നു. രാജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല







