Connect with us

Owaisi's car fired

ഉവൈസിക്കെതിരെ വെടിയുതിര്‍ത്ത പ്രതിക്ക് തോക്ക് ലഭിച്ചത് മീററ്റില്‍ നിന്നെന്ന് പോലീസ്

മീററ്റില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് ശേഷം ഡല്‍ഹിയിലേക്ക് വരുന്ന വഴിയാണ് രണ്ട് പേര്‍ ഉവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ത്തത്

Published

|

Last Updated

ലക്‌നോ | എ ഐ എം ഐ എം തലവന്‍ അസുദ്ദുദ്ദീന്‍ ഉവൈസിക്കെതിരെ വെടിയുതിര്‍ത്ത രണ്ട് പേരില്‍ ഒരാള്‍ക്ക് തോക്ക് കിട്ടിയത് മീററ്റില്‍ നിന്നെന്ന് പോലീസ്. സംഭവത്തില്‍ പിസ്റ്റള്‍ നല്‍കിയ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തലീം എന്നൊരാളില്‍ നിന്നാണ് കേസില്‍ പ്രതിയായ സച്ചിന്‍ എന്നയാള്‍ക്ക് തോക്ക് ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്ക് സംഭവത്തെക്കുറിച്ച് അറിവില്ലായിരുന്നു.

യു പിയിലെ മീററ്റില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് ശേഷം ഡല്‍ഹിയിലേക്ക് വരുന്ന വഴിയാണ് രണ്ട് പേര്‍ ഉവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ത്തത്. എന്നാല്‍, സംഭവത്തില്‍ ഉവൈസിക്ക് പരുക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ശുഭം, സച്ചിന്‍ എന്നിങ്ങനെ രണ്ടുപേരെയാണ് പോലീസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ സച്ചിനില്‍ നിന്നും ഒരു 9 എം എം പിസ്റ്റള്‍ പിടിച്ചെടുത്തിരുന്നു.

---- facebook comment plugin here -----

Latest