Connect with us

road accident

വടകരയില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

Published

|

Last Updated

കോഴിക്കോട് | വടകര കൈനാട്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. കാർ ഡ്രൈവർ കുണ്ടൂപറമ്പ് സ്വദേശി രാഗേഷും യാത്രക്കാരിയായ കാരപ്പറമ്പ് സ്വദേശി ഗിരിജയുമാണ് മരിച്ചത്. ഏഴ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഥിരം അപകടമേഖലയാണ് വടകരയിലെ കൈനാട്ടി ജംഗ്ഷൻ.