Connect with us

Kerala

പത്തനംതിട്ടയിൽ ഭക്ഷ്യവിഷബാധയേറ്റ് പതിനഞ്ചോളം പേർ ചികിത്സയിൽ

ചിക്കൻ, ബർഗർ, ഷവായ് തുടങ്ങിയ ചിക്കൻ വിഭവങ്ങൾ കഴിച്ചവരിലാണ് ഭക്ഷ്യവിഷബാധ കണ്ടെത്തിയത്.

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ഇലവുംതിട്ട ജംഗ്ഷനിലെ ദീപ ബേക്കറിയിൽ നിന്ന് ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ഇവിടെ നിന്നും ഭക്ഷണം കഴിച്ച പതിനഞ്ചോളം പേരാണ് നിലവിൽ ചികിത്സ തേടിയിരിക്കുന്നത്.

രാവിലെ രണ്ട് പേർ ചെന്നീർക്കര ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽ കാര്യങ്ങൾ വരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു.

ചിക്കൻ, ബർഗർ, ഷവായ് തുടങ്ങിയ ചിക്കൻ വിഭവങ്ങൾ കഴിച്ചവരിലാണ് ഭക്ഷ്യവിഷബാധ കണ്ടെത്തിയത്. നിലവിൽ ചികിത്സ തേടിയ 15 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

---- facebook comment plugin here -----

Latest