Connect with us

Kerala

നിയമ വിദ്യാര്‍ഥിനിയെ വിവാഹം കഴിച്ച ശേഷം മുങ്ങിയ യുവാവ് പിടിയില്‍

മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയം നടത്തിയത് അറിഞ്ഞ പെണ്‍കുട്ടി മാസങ്ങള്‍ക്ക് മുമ്പ് പോലീസില്‍ പരാതി നല്‍കി

Published

|

Last Updated

തിരുവനന്തപുരം | നിയമ വിദ്യാര്‍ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ കേസില്‍ യുവാവ് പിടിയില്‍. പാറശ്ശാല സ്വദേശി ശ്രുതീഷ് ആണ് അറസ്റ്റിലായത്. ജിംനേഷ്യത്തില്‍ വച്ചാണ് ശ്രുതീഷ് നിയമ വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു.

സംഭവ ശേഷം മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയം നടത്തിയത് അറിഞ്ഞ പെണ്‍കുട്ടി മാസങ്ങള്‍ക്ക് മുമ്പ് പോലീസില്‍ പരാതി നല്‍കി. ഇതോടെ കേസില്‍ നിന്നു ഒഴിവാകുന്നതിനു വേണ്ടി നിശ്ചയിച്ച വിവാഹം ഒഴിവാക്കി വിദ്യാര്‍ഥിനിയെ സമീപത്തെ ഒരു ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം ചെയ്തു.

രണ്ടാഴ്ചയോളം കൂടെ താമസിച്ചതിന് ശേഷം ശ്രുതീഷ് ജോലിക്കെന്ന പേരില്‍ തമിഴ്‌നാട്ടിലേക്ക് കടന്നു. പിന്നീട് യുവാവ് തിരിച്ചെത്താതായതോടെ പെണ്‍കുട്ടി പാറശാല പോലീസില്‍ പരാതി നല്‍കിയത്. ഒളിവിലായിരുന്ന യുവാവിനെ തമിഴ്‌നാട്ടില്‍ നിന്നാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പി യുടെ നേതൃത്യത്തില്‍ പിടികൂടിയത് . പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.