Connect with us

Kerala

കോഴിക്കോട് പാറമ്മലില്‍ വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു

മാങ്ങോട്ടില്‍ വിനോദ് ( 44 ) ആണ് മരിച്ചത്.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് പെരുമണ്ണ പാറമ്മലില്‍ വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു. മാങ്ങോട്ടില്‍ വിനോദ് ( 44 ) ആണ് മരിച്ചത്. പന്തീരാങ്കാവ് പോലീസ് സംഭവസ്ഥലത്തെത്തി.

വീടിന് തീയിട്ട ശേഷം വിനോദ് തൂങ്ങി മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest