bike accident
കോട്ടയത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു
നിയന്ത്രണം നഷ്ടമായ ബൈക്ക് മതിലില്‍ ഇടിച്ചുകയറുകയായിരുന്നു.

കോട്ടയം | കോട്ടയം ഏറ്റുമാനൂരിൽ ബൈക്ക് അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. പത്തനംതിട്ട കുമ്പനാട് വെള്ളിക്കര അശോക നിവാസില്‍ ഭരത് (24) ആണ് മരിച്ചത്. എം സി റോഡ് അടിച്ചിറയില്‍ നിയന്ത്രണം നഷ്ടമായ ബൈക്ക് മതിലില്‍ ഇടിച്ചുകയറുകയായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. തെള്ളകത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഭരത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
---- facebook comment plugin here -----