Connect with us

National

കനത്ത ചൂട് കാരണം വീടിന് പുറത്ത് കിടന്നുറങ്ങിയ സ്ത്രീയെ കടുവ കടിച്ച് കൊന്നു

യുവതി ഉച്ചത്തില്‍ കരഞ്ഞു വിളിച്ചെങ്കിലും ആളുകള്‍ എത്തുമ്പോഴേക്കും കടുവ കാട്ടിലേക്കു മറഞ്ഞു.

Published

|

Last Updated

 

മുംബൈ: മഹാരാഷ്ട്രയില്‍ സ്ത്രീയെ കടുവ ആക്രമിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ഛന്ദ്രപൂര്‍ ജില്ലയില്‍ ടഡോബ കടുവ സംരക്ഷ കേന്ദ്രത്തിന് സമീപം സോലിയിലാണ് സംഭവം.കത്തിയുരുകുന്ന ചൂടില്‍ നിന്ന് രക്ഷതേടി വീടിനു പുറത്ത് കിടന്നുറങ്ങുമ്പോഴായിരുന്നു അക്രമണം.

മന്ദബായ് സിദാം ആണ് മരിച്ചത്. വീടിനു പുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു സ്ത്രീയെ കടുവ കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. യുവതി ഉച്ചത്തില്‍ കരഞ്ഞു വിളിച്ചെങ്കിലും ആളുകള്‍ എത്തുമ്പോഴേക്കും കടുവ കാട്ടിലേക്കു മറഞ്ഞിരുന്നു. സ്ത്രീ സംഭവ സ്ഥലത്തു തന്നെ മരിച്ചതായി ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.

Latest