Connect with us

Obituary

സന്ദര്‍ശനത്തിനെത്തിയ മുന്‍ യു എ ഇ പ്രവാസി അബൂദബിയില്‍ നിര്യാതനായി

തൃശൂര്‍ ജില്ലാ വടക്കേക്കാട് സ്വദേശിയുമായ പൊന്തയില്‍ കുഞ്ഞുമുഹമ്മദ് ആണ് മരണപ്പെട്ടത്.

Published

|

Last Updated

അബൂദബി | മുന്‍ യു എ ഇ പ്രവാസിയും തൃശൂര്‍ ജില്ലാ വടക്കേക്കാട് സ്വദേശിയുമായ പൊന്തയില്‍ കുഞ്ഞുമുഹമ്മദ്, കാഞ്ഞിരപ്പുള്ളി (74) അബൂദബിയിലെ മഫ്രക്ക് ആശുപത്രിയില്‍ നിര്യാതനായി. നാലുദിവസം മുമ്പ് യു എ ഇയിലുള്ള മക്കളുടെ അടുത്ത് സന്ദര്‍ശനത്തിനായി ഭാര്യക്കൊപ്പം എത്തിയതായിരുന്നു കുഞ്ഞുമുഹമ്മദ്.

രക്തസമ്മര്‍ദം കുറഞ്ഞതുമൂലം ശാരീരികാസ്വാസ്ഥ്യമുണ്ടായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പിന്നീട് ഹൃദയാഘാതമുണ്ടാവുകയും മരണപ്പെടുകയുമായിരുന്നു.

ഭാര്യ: സുലൈഖ. മക്കള്‍: നൗഫല്‍, നിഷാം, നിയാസ് (മൂന്നുപേരും യു എ ഇ ), നവാസ്. മരുമക്കള്‍: നിബിത, നൈന, മിന്‍സ.

 

Latest