Connect with us

National

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് റിസര്‍വില്‍ ആനക്കുട്ടിയെ കടുവ കൊന്നു

വനമേഖലയില്‍ പട്രോളിംഗ് സംഘം പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ജഡം കണ്ടെത്തിയത്

Published

|

Last Updated

ഭോപ്പാല്‍| മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തില്‍ ഒന്നര വയസ്സ് പ്രായമുള്ള ആനക്കുട്ടിയെ കടുവ കൊന്നു.
ബാന്ധവ്ഗഡ് കടുവാ സങ്കേതത്തില്‍ ആനകുട്ടിയുടെ ജഡം കണ്ടെത്തുകയായിരുന്നു. ഇതാദ്യമായാണ് ഒരു കടുവ ആനകുട്ടിയെ വേട്ടയാടുന്നത്.

വിവരം ലഭിച്ചയുടന്‍ ടൈഗര്‍ റിസര്‍വ് മാനേജ്മെന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.  പന്‍പത ചിത്രാവോ ബീറ്റിലെ വനമേഖലയില്‍ പട്രോളിംഗ് സംഘം പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ജഡം കണ്ടെത്തിയത്. വനാതിര്‍ത്തി പരിധിയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തിയപ്പോള്‍ സംഘം ടൈഗര്‍ റിസര്‍വ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഡോക്ടര്‍മാരുടെ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു.

മൃതദേഹത്തിന് സമീപം കടുവയെ കണ്ടതായും അതിനടുത്തുള്ള കടുവയുടെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആനയുടെ ശരീരത്തില്‍ കടുവ കഴുത്തില്‍ ആക്രമണം നടത്തിയതിന്റെ പാടുകളുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest