Kerala
ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു
ഇന്നലെ നടന്ന കോളജ് തിരഞ്ഞെടുപ്പില്‍ ഫൈന്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ചിരുന്നു
മലപ്പുറം | തിരൂര്‍ക്കാട് വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. തിരൂര്‍ക്കാട് തടത്തില്‍ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകന് ഹസീബ്(19) ആണ് മരിച്ചത് . തിരൂര്‍ക്കാട് നസ്റ കോളജ് വിദ്യാര്‍ഥിയാണ്.
ഇന്നലെ നടന്ന കോളജ് തിരഞ്ഞെടുപ്പില്‍ ഫൈന്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ചിരുന്നു. തിരൂര്‍ക്കാട് ചവറോഡില്‍ ഇന്നലെ വൈകിട്ട് ബൈക്ക് മറ്റൊരു ബൈക്കില്‍ ഇടിച്ച് ആണ് അപകടമുണ്ടായത് .
---- facebook comment plugin here -----