Connect with us

Kerala

നാളെക്കൊരു തണല്‍; എസ് എസ് എഫ് പരിസ്ഥിതി കാമ്പയിന്‍ ആരംഭിച്ചു

ഗ്രീന്‍ കേരള സമ്മിറ്റ് ജൂണ്‍ 23 നു കോഴിക്കോട് നടക്കും

Published

|

Last Updated

എടരിക്കോട് | ലോക പരിസ്ഥിതി വാരാചരണത്തിനോടാനുബന്ധിച്ച് എസ് എസ് എഫ് പരിസ്ഥിതി കാമ്പയിന്‍ മലപ്പുറം വെസ്റ്റ് ജില്ലയില്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ഐ ഐഎസ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല പ്രസിഡന്റ് അബ്ദുല്‍ ഹഫീള് അഹ്സനി, ജനറല്‍ സെക്രട്ടറി മുഹമ്മദ് സ്വാദിഖ് തെന്നല, സെക്രട്ടറിമാരായ മന്‍സൂര്‍ പി പുത്തന്‍പള്ളി , മുഹമ്മദ് ജാസിര്‍ വേങ്ങര, സാലിം സഖാഫി, അതീഖ് റഹ്മാന്‍ ഊരകം , സൈനുല്‍ ആബിദ് വെന്നിയൂര്‍ സംബന്ധിച്ചു .

പരിസ്ഥിതിയെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രായോഗിക പരിഹാരങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുകണ് ഈ വര്‍ഷത്തെ പരിസ്ഥിതി കാമ്പയിന്റെ ലക്ഷ്യം. പരിസ്ഥിതി ദിനത്തില്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ ഫലവൃക്ഷങ്ങള്‍ നട്ടു പിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ ആശയങ്ങള്‍ ഉയര്‍ത്തി ജില്ല യിലെ വിവിധ കേന്ദ്രങ്ങളില്‍ റണ്‍ കേരള റണ്‍ നടക്കും .

മഴയോടൊപ്പം പ്രകൃതിയിലുണ്ടാകുന്നമാറ്റങ്ങള്‍ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ‘ കുട്ടികള്‍ മഴപ്പാട്ട് പാടുന്നു’ പ്രോഗ്രാം 859 കേന്ദ്രങ്ങളില്‍ നടക്കും. ‘ഭൂമി സംസാരിക്കുന്നു’ എന്ന പേരില്‍ കവലകളിലും കാമ്പസുകളിലും ലഘുലേഖ വിതരണം നടക്കും. കാമ്പസുകളില്‍ ഐക്യ രാഷ്ട്ര സംഭയുടെ പരിസ്ഥിതി സന്ദേശങ്ങള്‍ ഉള്‍കൊള്ളുന്ന ‘മെസ്സേജ് ഡിസ്പ്‌ളേ’ നടക്കും. ഗ്രീന്‍ കേരള സമ്മിറ്റ് ജൂണ്‍ 23 നു കോഴിക്കോട് നടക്കും.

 

---- facebook comment plugin here -----