Connect with us

Kerala

സ്കൂട്ടറിൽ ബസിടിച്ച് റിട്ട. ഡെപ്യൂട്ടി തഹസിൽദാർ മരിച്ചു

കാര്‍ത്തികപള്ളി താലൂക്ക് റിട്ട. ഡെപ്യൂട്ടി താഹസില്‍ദാര്‍ സുഗുണാനന്ദന്‍ (73) ആണ് തൃക്കുന്നപുഴ പാലത്തിനു കിഴക്ക് ഭാഗത്ത് സംഭവിച്ച അപകടത്തില്‍ മരിച്ചത്.

Published

|

Last Updated

ഹരിപ്പാട് | സ്‌കൂട്ടറില്‍ ബസിടിച്ച് റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു. കാര്‍ത്തികപള്ളി താലൂക്ക് റിട്ട. ഡെപ്യൂട്ടി താഹസില്‍ദാര്‍ സുഗുണാനന്ദന്‍ (73) ആണ് തൃക്കുന്നപുഴ പാലത്തിനു കിഴക്ക് ഭാഗത്ത് സംഭവിച്ച അപകടത്തില്‍ മരിച്ചത്. എതിരെ വന്ന സ്വകാര്യ ബസ് സുഗുണാനന്ദന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ സുഗുണാനന്ദനെ ഉടന്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പരുമല സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കള്‍: സുധിലാല്‍ തൃക്കുന്നപുഴ, സ്മിത, സംഗീത. മരുമക്കള്‍: മഞ്ജു, അനില്‍, അനീഷ്.

 

Latest