Connect with us

Kerala

രണ്ട് മണിക്കൂറിലധികം നീണ്ട രക്ഷാദൗത്യം; കോട്ടയത്ത് മണ്ണിടിഞ്ഞ് അടിയില്‍പെട്ട തൊഴിലാളിയെ രക്ഷിച്ചു

അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന രണ്ട് മണിക്കൂറിലധികം സമയമെടുത്ത് നടത്തിയ കഠിന ശ്രമത്തിനൊടുവിലാണ് ബംഗാള്‍ സ്വദേശിയായ സുഷാന്തിനെ രക്ഷപ്പെടുത്തിയത്.

Published

|

Last Updated

കോട്ടയം | മറിയപ്പള്ളിയില്‍ നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് അടിയില്‍ കുടുങ്ങിയ അതിഥി സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രണ്ട് മണിക്കൂറിലധികം സമയമെടുത്ത് നടത്തിയ കഠിന ശ്രമത്തിനൊടുവിലാണ് ബംഗാള്‍ സ്വദേശിയായ സുഷാന്തിനെ രക്ഷപ്പെടുത്തിയത്. കഴുത്തറ്റം മണ്ണില്‍ മൂടിയ നിലയിലായിരുന്നു ഇയാള്‍. യാതൊരു പോറലുമേല്‍ക്കാതെയാണ് തൊഴിലാളിയെ രക്ഷപ്പെടുത്തിയത്.

ജോലിയിലുണ്ടായിരുന്ന നാലുപേരില്‍ മൂന്നുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിയുന്ന സ്ഥിതിയുമുണ്ടായി.

സ്വകാര്യ പുരയിടത്തില്‍ മതില്‍ കെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ടവരാണ് അപകടത്തില്‍ പെട്ടത്. രാവിലെ ഒമ്പത് മണിക്കു ശേഷമാണ് മണ്ണിടിഞ്ഞത്.

 

 

Latest