Connect with us

Kerala

തൃശൂരില്‍ ഡ്യൂട്ടിക്കിടെ റെയില്‍വെ ജീവനക്കാരന്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു

അവിണിശ്ശേരിയില്‍ രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം

Published

|

Last Updated

തൃശൂര്‍ |  ഒല്ലൂരില്‍ ജോലിക്കിടെ ട്രെയിന്‍ ഇടിച്ച് റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. വടുക്കര എസ്എന്‍ നഗര്‍ ചന്ദ്രിക ലൈനില്‍ ഉത്തമന്‍ (54) ആണ് മരിച്ചത്. അവിണിശ്ശേരിയില്‍ രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം

ഡ്യൂട്ടിക്കിടെ വേണാട് എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ എന്‍ജിന് അടിയില്‍ കുടുങ്ങിയ ഉത്തമന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. നെടുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 

---- facebook comment plugin here -----

Latest